Saturday, July 5, 2025 2:32 am

കോവിഡ് 19: ജില്ലയില്‍ വെന്റിലേറ്റര്‍ വാങ്ങുന്നതിന് ബിപിസിഎല്‍ 55 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുമേഖലാ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ബിപിസിഎല്ലിന്‍റെ  സാമൂഹ്യ പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ വാങ്ങുന്നത്.

വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി.നൂഹ് എന്നിവരുമായി ബിപിസിഎല്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തരമായി ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ജില്ലാ കളക്ടറുമായുള്ള ധാരണാപത്രം അനുസരിച്ച് ബിപിസിഎല്‍ നല്‍കുന്ന 55 ലക്ഷം രൂപ ഉപയോഗിച്ച് പൊതുമേഖലാസ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിന്നും അടിയന്തിര മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങി ഉപയോഗപ്പെടുത്തും. പ്രതിസന്ധി ഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ക്ക് സഹായംചെയ്യുക എന്നത് ഉത്തരവാദിത്തമുള്ള പൊതുമേഖലാ സ്ഥാപനമെന്ന നിലയ്ക്ക് ബിപിസിഎല്ലിന്‍റെ  കടമയാണെന്ന് ബിപിസിഎല്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് പറഞ്ഞു.

ഒരു മാസത്തിനിടെ പത്തനംതിട്ട ജില്ലയുമായി ബിപിസിഎല്‍ സഹകരിക്കുന്ന രാണ്ടാമത്തെ പദ്ധതിയാണ് ഇത്. ശബരിമല തീര്‍ഥാടകര്‍ക്കായി തീര്‍ഥാടക വിശ്രമകേന്ദ്രങ്ങളില്‍ 61 ശുചിമുറികള്‍ സ്ഥാപിക്കുന്നതിന് അടുത്തിടെ പത്തനംതിട്ട ജില്ലാ കളക്ടറുമായി ബിപിസിഎല്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. ബിപിസിഎല്‍ നല്‍കുന്ന 85 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ  ആഭിമുഖ്യത്തില്‍ നിര്‍മിതികേന്ദ്രം നടപ്പാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു കഴിഞ്ഞു. രണ്ടു പദ്ധതികള്‍ക്കും കൂടി ആകെ 1.40 കോടി രൂപയാണ് പത്തനംതിട്ട ജില്ലയ്ക്കായി ബിപിസിഎല്‍ അനുവദിച്ചിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...