തിരുവല്ല : അഖിലകേരള തന്ത്രി മണ്ഡലത്തിന്റെ പതിന്നാലാമത് സംസ്ഥാന സമ്മേളനം ഭാർഗ്ഗവം 2024 ന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. തിരുവല്ലയിൽ വെച്ച് കൂടിയ അഖിലകേരള തന്ത്രിമണ്ഡലത്തിന്റെ സമ്പൂർണ നിർവാഹകസമിതി യോഗത്തിൽ സംസ്ഥാന വൈസ്പ്രസിഡന്റ് ബ്രഹ്മശ്രീ വാഴയിൽമഠം വിഷ്ണു നമ്പൂതിരി ചെയർമാനായും സംസ്ഥാന രജിസ്ട്രാർ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി ജനറൽ കൺവീനറായും സംസ്ഥാന ജോയിന്റ്സെക്രട്ടറി കുടൽമന പി വിഷ്ണുനമ്പൂതിരി വൈസ്ചെയർമാനായും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ലാൽപ്രസാദ് ഭട്ടതിരി ജോയിന്റ്കൺവീനറായും സംസ്ഥാന ട്രഷറർ എസ്. ഗണപതിപോറ്റി ട്രഷറർ ആയും എല്ലാ ജില്ലയിലെയും പ്രസിഡന്റ്മാരെയും സെക്രട്ടറിമാരെയും അംഗങ്ങളാക്കി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ഡിസംബർ 29ന് തിരുവല്ലാ കാവുംഭാഗം ആനന്ദ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന സമ്മളനത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പു മന്ത്രി സജിചെറിയാൻ നിർവാഹിക്കും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ ബ്രഹ്മശ്രീ. വി. ആർ. നമ്പൂതിരി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണൻ പോറ്റി സ്വാഗതം ആശംസിക്കും.
എംപി ആന്റോ ആന്റണി, എം എൽ എ മാത്യു ടി തോമസ്, അക്കീരമൻ കാളിദാസ ഭട്ടതിരി, വിശിഷ്ട അതിഥികളായി മതപുരോഹിതന്മാർ, താന്ത്രിക ആചാര്യ ശ്രേഷ്ടന്മാര്‍, വിവിധ സാമുദായിക സംഘടനാ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.