ഭാർഗ്ഗവം 2024 ; സ്വാഗത സംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അഖിലകേരള തന്ത്രി മണ്ഡലത്തിന്റെ പതിന്നാലാമത് സംസ്ഥാന സമ്മേളനം ഭാർഗ്ഗവം 2024 ന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. തിരുവല്ലയിൽ വെച്ച് കൂടിയ അഖിലകേരള തന്ത്രിമണ്ഡലത്തിന്റെ സമ്പൂർണ നിർവാഹകസമിതി യോഗത്തിൽ സംസ്ഥാന വൈസ്പ്രസിഡന്റ് ബ്രഹ്മശ്രീ വാഴയിൽമഠം വിഷ്ണു നമ്പൂതിരി ചെയർമാനായും സംസ്ഥാന രജിസ്ട്രാർ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി ജനറൽ കൺവീനറായും സംസ്ഥാന ജോയിന്റ്സെക്രട്ടറി കുടൽമന പി വിഷ്ണുനമ്പൂതിരി വൈസ്ചെയർമാനായും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ലാൽപ്രസാദ് ഭട്ടതിരി ജോയിന്റ്കൺവീനറായും സംസ്ഥാന ട്രഷറർ എസ്. ഗണപതിപോറ്റി ട്രഷറർ ആയും എല്ലാ ജില്ലയിലെയും പ്രസിഡന്റ്മാരെയും സെക്രട്ടറിമാരെയും അംഗങ്ങളാക്കി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ഡിസംബർ 29ന് തിരുവല്ലാ കാവുംഭാഗം ആനന്ദ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന സമ്മളനത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പു മന്ത്രി സജിചെറിയാൻ നിർവാഹിക്കും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ ബ്രഹ്മശ്രീ. വി. ആർ. നമ്പൂതിരി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണൻ പോറ്റി സ്വാഗതം ആശംസിക്കും.
എംപി ആന്റോ ആന്റണി, എം എൽ എ മാത്യു ടി തോമസ്, അക്കീരമൻ കാളിദാസ ഭട്ടതിരി, വിശിഷ്ട അതിഥികളായി മതപുരോഹിതന്മാർ, താന്ത്രിക ആചാര്യ ശ്രേഷ്ടന്മാര്‍, വിവിധ സാമുദായിക സംഘടനാ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....