ഗണിതത്തെ കുപ്പിയിലാക്കി ഭവിക എന്ന ആറാം ക്ലാസുകാരി : ചെറിയ പ്രായത്തില്‍ നേടിയത് നിരവധി അംഗീകാരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചും ചായം പൂശിയും ശ്രദ്ധ നേടിയ ഒട്ടേറെ ആളുകള്‍ കേരളത്തിലുണ്ട്. എന്നാല്‍ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഗണിത തത്വങ്ങള്‍ കുപ്പികളില്‍ ആലേഖനം ചെയ്ത് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൊല്ലം പതാരം സ്വദേശിനി ഭവിക (ഗൗരിക്കുട്ടി) എന്ന കൊച്ചുമിടുക്കി. പതാരം എന്‍.എസ്.എന്‍.എസ്.പി.എം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഭവിക. കഴിഞ്ഞ അവധിക്കാലത്താണ് തന്‍റെ സർഗാത്മകതക്ക്‌ ഭവിക പുതിയ വഴി കണ്ടെത്തിയത്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ക്രിയകളും ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളും സൂത്രവാക്യങ്ങളും വളരെ മനോഹരമായി കുപ്പികളില്‍ എഴുതിയിട്ടുണ്ട്. അളവ് തൂക്കങ്ങളെ സംബന്ധിച്ചുള്ള അറിവുകളും കുപ്പികളിൽ കുറിച്ചു വെച്ചിട്ടുണ്ട്.

പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഗണിത തത്വങ്ങൾ അലേഖനം ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ ഭവിക. റീൽസ് താരം കൂടിയായ ഭവിക ഗണിതത്തിലെ തത്വങ്ങളെ കുറിച്ചും ഇംഗ്ലീഷ് ഗ്രാമറും വീഡിയോകളായി അവതരിപ്പിച്ച് സോഷ്യൽ മീഡിയ പേജുകളിൽ കയ്യടി നേടിയിട്ടുണ്ട്. പുസ്തക രചനയിലും ഭാവിക പ്രാവീണ്യം നേടിയിട്ടുണ്ട്. ‘ഗൗരിത്തം’ എന്ന തന്‍റെ ആദ്യ പുസ്തകത്തിലൂടെ ശ്രദ്ധേയയായ ഭവിക തന്‍റെ രണ്ടാമത്തെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിന്‍റെ തിരക്കിലാണ്. പ്രസംഗത്തിലും നൃത്തത്തിലും കഥാപ്രസംഗത്തിലും തന്‍റേതായ മികവ് കാഴ്ചവെച്ചിട്ടുള്ള ഭവിക ‘ദാവീദ്’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കരിനോട്‌ ഒട്ടേറെ ആവശ്യങ്ങളും ഭവിക മുന്നോട്ട് വെച്ചിട്ടുണ്ട്. വിദ്യാഭ്യാസ പരിപാടികളിൽ വിദ്യാർഥികൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും എല്ലാ കുട്ടികൾക്കും പ്രഥമ ശുശ്രൂഷ പരിശീലനം നൽകണമെന്നുമുള്ള ഭവികയുടെ ആവശ്യം സർക്കാരിന്‍റെ പരിഗണനയിലാണ്. ഡോ. എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, കൊല്ലം ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ മികച്ച ബാലപ്രതിഭ പുരസ്കാരം, ജെ.സി.ഐ ഇന്ത്യയുടെ മികച്ച ബാലപ്രതിഭ പുരസ്കാരം, പൂവച്ചൽ ഖാദർ ബാലസാഹിത്യ രത്ന പുരസ്കാരം എന്നിവയും ഭവിക നേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...