മൈലപ്രാ സഹകരണ ബാങ്ക് ; ഭൂമാഫിയ തടിച്ചു കൊഴുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് പ്രതിസന്ധിയിലായത്തോടെ ഭൂമാഫിയയും തലപൊക്കി. കോടികള്‍ നിക്ഷേപമുണ്ടായിരുന്ന ചിലരാണ് തങ്ങളുടെ പണം എങ്ങനെയും കയ്ക്കലാക്കുവാന്‍ പുതിയ തന്ത്രവുമായി രംഗത്ത് എത്തിയത്. ബാങ്കില്‍ കിടപ്പാടം ഈട് വെച്ച് വായ്പ എടുത്തവരെയാണ് ഇവര്‍ പ്രലോഭനത്തിലൂടെ വരുതിയിലാക്കുന്നത്. വായ്പാ കുടിശ്ശിക പെരുകിയതോടെ അടക്കുവാന്‍ നിര്‍വാഹമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. ബാങ്കില്‍ സാമ്പത്തിക പ്രതിസന്ധി ആയതിനാല്‍ കുടിശ്ശികക്കാരുടെമേല്‍ സമ്മര്‍ദ്ദവുമുണ്ട്. ഈ അവസരമാണ് ഭൂമാഫിയ ഉപയോഗിക്കുന്നത്. ബാങ്കിലെ ചില ജീവനക്കാരുടെയും വിരമിച്ച ചിലരുടെയും പിന്തുണയോടെയാണ് ഭൂമാഫിയ മൈലപ്ര സഹകരണ ബാങ്കിലെ വായ്പക്കാരെ ചൊല്‍പ്പടിയിലാക്കുന്നത്. ഇവര്‍ക്ക് വന്‍തുക കമ്മീഷനും നല്‍കുന്നുണ്ട്.

കുടിശ്ശികക്കാരുടെ വായ്പതുക  നിക്ഷേപത്തില്‍ നിന്നും അടച്ചുതീര്‍ത്ത് മുന്‍ ധാരണപ്രകാരം വസ്തുവും വീടും ഭൂമാഫിയ സ്വന്തമാക്കും. ഇത് ഉയര്‍ന്നവിലക്ക് മറിച്ചു വില്‍ക്കുകയാണ് പരിപാടി. ബാങ്കിന്റെ ജപ്തി നടപടിക്ക് കാലതാമസം ഉണ്ടെന്നകാര്യം മറച്ചുവെച്ചാണ് കുടിശ്ശികക്കാരെ ഇവര്‍ വരുതിയിലാക്കുന്നത്. ഭൂമാഫിയയില്‍ പെട്ടവരുടെ കോടികള്‍ മൈലപ്രാ ബാങ്കില്‍ നിക്ഷേപമായുണ്ട്. ബാങ്ക് പ്രതിസന്ധിയിലായത്തോടെ ഇവര്‍ പരിഭ്രാന്തരാണ്. നിക്ഷേപത്തുക പുറത്തറിഞ്ഞാല്‍ തങ്ങള്‍ക്ക് പിടിവീഴുമെന്ന് അറിയാമെന്നതിനാല്‍ എങ്ങനെയും തങ്ങളുടെ നിക്ഷേപം ഊരിയെടുക്കുവാനാണ് ശ്രമം. നിരവധി കച്ചവടങ്ങള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. എട്ടോളം പേരുമായി ഇപ്പോള്‍ ധാരണയിലുമായിട്ടുണ്ട്. മൈലപ്ര ബാങ്ക് പ്രതിസന്ധിയിലായത്തോടെ തടിച്ചുകൊഴുക്കുന്നത് ഭൂമാഫിയയാണ്. കുത്സിത ശ്രമങ്ങളിലൂടെ കുറഞ്ഞവിലയ്ക്ക് പലരുടെയും കിടപ്പാടം ഇവര്‍ തട്ടിയെടുത്തു. കോടികളുടെ അനധികൃത സമ്പാദ്യത്തിന് ഉടമകളാണ് ഇവരില്‍ ചിലര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...