ക്ലീൻ കേരള കമ്പനിയുടെ മാലിന്യശേഖരണത്തിൽ വൻവർധന

For full experience, Download our mobile application:
Get it on Google Play

പന്തളം : ഹരിതകർമസേന വഴി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്ന പ്ലാസ്റ്റിക്ക്, അജൈവ പാഴ് വസ്തുക്കളുടെ അളവില്‍ ഗണ്യമായ വർധന. ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ ഗണ്യമായി കൂടിയപ്പോൾ തദ്ദേശസ്ഥാപനങ്ങളിലെ ശേഖരണ സംവിധാനങ്ങളുടെ (എം.സി.എഫ്.) ഇല്ലായ്മയും വലിപ്പക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി.ദിലീപ് കുമാർ പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി ക്ലീൻ കേരള കമ്പനി ജില്ലാപഞ്ചായത്തിന്റെ സഹകരണത്തിൽ കുന്നന്താനം കിൻഫ്രാ പാർക്കിൽ പണിഞ്ഞ പ്ലാസ്റ്റിക്ക് സംസ്‌കരണ ഫാക്ടറി പ്രവർത്തന സജ്ജമാകുകയാണ്. ഇതോടുകൂടി ഹരിതകർമസേന ശേഖരിക്കുന്ന വൃത്തിയുള്ള പുനഃചക്രമണ യോഗ്യമായ പ്ലാസ്റ്റിക്ക് വേഗത്തിൽ ശേഖരിച്ച് സംസ്‌കരിച്ച് തരികളാക്കി ഉത്പാദകർക്ക് നൽകാൻ കഴിയും. പുനഃചക്രമണ യോഗ്യമല്ലാത്ത പാഴ്‌വസ്തുക്കൾ നേരിട്ട് സിമന്റ് ഫാക്ടറിക്ക് കൈമാറുന്നതിന് വലിയ ഗോഡൗണുകളും ബെയിലിങ് യന്ത്രങ്ങളും സ്ഥാപിക്കുന്നതിന് ക്ലീൻ കേരള കമ്പനി ജില്ലയിൽ സ്ഥലം അന്വേഷിക്കുന്നുമുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...