ഇലന്തൂരില്‍ ഇന്ന് വലിയ പടയണി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഇന്ന്‌ വല്ല്യപടയണിയൊടെ പ്രസിധമായ ഇലന്തൂര്‍ പടയണിക്ക്‌ സമാപനമാകും.
വല്യപടയണി ദിവസമായ ഇന്ന്‌ ഇലന്തൂര്‍ മണ്ണുംഭാഗം കരയില്‍ എഴുതി തയ്യാറാക്കുന്ന കോലങ്ങളെ രാത്രി 10 ന്‌ കത്തിയമരുന്ന ചൂട്ടുവെളിച്ചത്തില്‍ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അടവി വ്യക്ഷക്കൊമ്പുകളുടെയും അകമ്പടിയോടെ കളത്തിലേക്ക്‌ വരവേല്‍ക്കുന്നു. കളത്തിലേക്ക്‌ വെളിച്ചപ്പാടാണ്‌ ആദ്യം എത്തുന്നത്‌. തുടര്‍ന്ന്‌ പുലവൃത്തം, താവടി എന്നിവയ്‌ക്ക് ശേഷം ശിവകോലം എത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി. പഞ്ചകോലങ്ങളെ കൂടാതെ കഴിഞ്ഞ ഏഴു ദിസവവും കളത്തിലെത്തിയ എല്ലാ കോലങ്ങളും തുള്ളി ഒഴിയും. കോലങ്ങളുടെ ഇടവേളകളില്‍ സാമൂഹ്യ ദുഷിപ്പുകളെ നര്‍മ്മം പറഞ്ഞ്‌ വിമര്‍ശിയ്‌ക്കുന്ന വിനോദങ്ങളും കളത്തിലെത്തും. പുലര്‍ച്ചെ പിഴകളെല്ലാം പൊറുത്ത്‌ അനുഗ്രഹിയ്‌ക്കാനും ചെയ്‌തുപോയ തെറ്റുകള്‍ പൊറുക്കണമെന്നും അപേക്ഷിച്ചു കൊണ്ടുള്ള മംഗള ഭൈരവിയുടെ വരവിനെ തുടര്‍ന്ന്‌ സര്‍വ്വ ദേഷങ്ങള്‍ക്കും പരിഹാരമായി പൂപ്പടവാരി തുള്ളും. അതിനു ശേഷം കത്തിച്ച ചൂട്ടുകറ്റയില്‍ വിളിച്ചിറക്കിയ കുന്നിലമ്മയെ തിരികെ ശ്രീകോവിലിലേക്ക്‌ കൊട്ടിക്കയറ്റുന്നതോടെ ഇലന്തൂരിന്റെ വലിയ പടയണിക്ക്‌ സമാപനമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...