Monday, May 20, 2024 4:08 pm

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ തിരിച്ചടി ; തലവേദന അവസാനിക്കാതെ മഞ്ഞപ്പട

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2023-24 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ ഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഉജ്ജ്വല ഫോമില്‍ മുന്നേറിയ ടീം ഇക്കുറി ആദ്യ കിരീടം സ്വന്തമാക്കുമെന്ന് ആരാധകര്‍ മനസില്‍ ഉറപ്പിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സൂപ്പര്‍ കപ്പ് മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനങ്ങളുടെ ഗ്രാഫ് താഴോട്ടായി. സൂപ്പര്‍ കപ്പ് മുതല്‍ പരാജയവഴിയിലുള്ള മഞ്ഞപ്പട അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും തോറ്റുനില്‍ക്കുകയാണ് ഇപ്പോള്‍. ഇതില്‍ മൂന്നെണ്ണം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലാണ്. ടീമിന്റെ പ്രകടനം മോശമായത് മഞ്ഞപ്പട ആരാധകര്‍ക്ക് സമ്മാനിക്കുന്ന നിരാശ വളരെ വലുതാണ്. ഈ നിരാശ ഇരട്ടിയാക്കുന്നതാണ് ടീമിന്റെ മൂന്ന് പ്രധാന കളിക്കാര്‍ക്ക് കൂടി പരിക്കേറ്റെന്ന വാര്‍ത്ത.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിങ് ഇലവനിലെ പ്രധാനികളായ മൂന്ന് താരങ്ങളാണ് ഇപ്പോള്‍ പരിക്കിന്റെ പിടിയിലായിരിക്കുന്നത്. വരും മത്സരങ്ങളില്‍ ടീമിന് ഇത് കനത്ത തിരിച്ചടി നല്‍കുമെന്ന കാര്യം ഉറപ്പ്. വിദേശ താരങ്ങളായ ദിമിത്രിയോസ് ഡയമാന്റകോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മലയാളി ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ പുതുതായി പരിക്കേറ്റ മൂന്ന് താരങ്ങള്‍. ഇതില്‍ മുന്നേറ്റ താരമായ ദിമിത്രിയോസ് ഡയമാന്റകോസ് പരിക്കിനെത്തുടര്‍ന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ കളിച്ചിരുന്നില്ല. ഇത് മഞ്ഞപ്പടയുടെ കരുത്തിനെ ബാധിക്കുകയും ചെയ്തു. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരമാണ് ദിമി. താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവകരമാണെന്നോ അടുത്ത മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകുമോ എന്നുമുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് പരിക്ക് പറ്റിയത്. താരത്തിന്റെ തോളിന് പരിക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം. എംആര്‍ ഐക്ക് ശേഷമേ സച്ചിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കൂ. ശസ്ത്രക്രിയ വേണ്ടിവരുമോ എന്നതും ഇതിന് ശേഷമേ അറിയാന്‍ സാധിക്കൂ.

പരിക്ക് മൂലം സച്ചിന് വരാനിരിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുകയാണെങ്കില്‍ മഞ്ഞപ്പടയ്ക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പ്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു മാര്‍ക്കോ ലെസ്‌കോവിച്ച്. എന്നാല്‍ ക്രൊയേഷ്യന്‍ താരമായ ലെസ്‌കോയ്ക്ക് ഈ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എതിര്‍ താരത്തിന്റെ ഫൗളില്‍ ലെസ്‌കോയുടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ട താരത്തെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കളിക്കളത്തില്‍ നിന്ന് പിന്‍വലിച്ചു. ലെസ്‌കോയുടെ പരിക്ക് അത്ര സാരമുള്ളതല്ലെന്നാണ് സൂചനകള്‍. അടുത്ത മത്സരത്തില്‍ അദ്ദേഹം സെലക്ഷന് ലഭ്യമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. നിലവിലെ സാഹചര്യത്തില്‍ ലെസ്‌കോയുടെ സേവനം നഷ്ടമാകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മഞ്ഞപ്പട ആരാധകര്‍.

അതേ സമയം ഈ സീസണില്‍ പരിക്കുകള്‍ ഏറ്റവുമധികം വേട്ടയാടിയ ഐ എസ് എല്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. പരിക്കിനെത്തുടര്‍ന്ന് ടീമിന്റെ നാല് താരങ്ങളാണ് സീസണില്‍ നിന്ന് പുറത്തായത്. ജോഷ്വ സൊറ്റിരിയോ, ഐബാന്‍ ഡോഹ്ലിങ്, അഡ്രിയാന്‍ ലൂണ, ക്വാമെ പെപ്ര എന്നിവരാണ് ഇത്. മൊത്തം 17 പരിക്കുകള്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ പത്താം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 15 കളികളില്‍ എട്ട് ജയവും രണ്ട് സമനിലകളും വഴി ലഭിച്ച 26 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ഈ മാസം 25 ന് കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ ; സംസ്കാരം നാളെ

0
പത്തനംതിട്ട: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ പൊതുദർശനം...

ഇടയ്ക്കിടെ ഫോണ്‍ നോക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക് ? പോപ്‌കോണ്‍ ബ്രെയിനെ പറ്റി അറിയേണ്ടതെല്ലാം

0
എത്ര തിരക്കിലാണെങ്കിലും ഫോണ്‍ നോക്കുന്നവരാണ് നമ്മള്‍. അത് പലപ്പോഴും നമ്മുടെ ശീലം...

സാക്ഷി മോഹന്‍ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു

0
തിരുവനന്തപുരം : തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി സാക്ഷി മോഹന്‍ ചുമതലയേറ്റു. ഐഎഎസ്...

ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതെന്ന് പരാമർശം ; കോടതിയലക്ഷ്യ കേസിൽ കെ സുധാകരൻ നേരിട്ട് ഹാജരായി

0
കൊച്ചി: കോടതിയലക്ഷ്യ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കോടതിയില്‍ നേരിട്ട്...