പെരുന്തേനരുവി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പമ്പുഹൗസില്‍ കൂറ്റന്‍ അണലി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി തടയണയില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പമ്പുഹൗസില്‍ നിന്നും കൂറ്റന്‍ അണലിയെ പിടികൂടി. ഇന്നു രാവിലെയോടെ പമ്പുഹൗസിലെത്തിയ ജീവനക്കാരാണ് കുടിവെള്ള ടാങ്കില്‍ അകപ്പെട്ട നിലയില്‍ അണലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിന്റെ  ദ്രുതകര്‍മ്മ സേനയുടെ റാന്നി യൂണിറ്റിനെ വിവരം അറിയിച്ചു. അസാമാന്യ വലുപ്പമുള്ള അണലി വെള്ളപ്പൊക്കത്തില്‍ നദിയിലൂടെ ഒഴുകിയെത്തിയതാവുമെന്നാണ് നിഗമനം.

വെള്ളം ഉയര്‍ന്നു കിടന്ന സമയത്ത് പമ്പുഹൗസിന്റെ  ടാങ്കിലകപ്പെടുകയും പിന്നീട് അതില്‍ കുടുങ്ങുകയുമായിരുന്നു. ഇവിടെ നിന്നാണ് എരുമേലി അടക്കം തീര്‍ത്ഥാന പാതയിലെല്ലാം കുടിവെള്ളം എത്തിക്കുന്നത്. ആർ സുരേഷ് കുമാറിന്റെ  നേതൃത്വത്തില്‍ എസ്.എഫ്.ഒ കെ ആർ ദിലീപ് കുമാർ, ബി. എഫ്.ഒ എം. അജയ കുമാർ, ബി.എഫ്. ഡി രാജേഷ്, ബി. എഫ്.ഒ ജെ ആർ രജനീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം അണലിയെ പിടികൂടി റാന്നിയിലെ ദ്രുതകര്‍മ്മ സേനയുടെ ഓഫീസിലെത്തിച്ചു. പിന്നീട് ശബരിമല വനത്തില്‍ തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...