കൊച്ചി : പുതിയ യൂട്യൂബ് ചാനലുമായി പ്രിയ താരം ആര്യ. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ബിഗ് ബോസ് പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ആര്യ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. ബിഗ് ബോസ് സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും വ്യക്തിപരമായ മറ്റു വിശേഷങ്ങളുമൊക്കെ ആര്യ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഒരു പ്രൊമോ വീഡിയോയും ആര്യ പുറത്തിറക്കിട്ടുണ്ട്. ബഡായി ബംഗ്ലാവിലൂടെയാണ് എന്നെ എല്ലാവര്ക്കും പരിചയം. കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത ഞാന്‍ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായി. അത് പ്രേക്ഷകര്‍ ഏറ്റെടുത്തു. പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിരുന്നു ബഡായി ബംഗ്ലാവില്‍. അത് ഒരു സ്ക്രിപ്റ്റഡ് ക്യാരക്ടര്‍ ആയിരുന്നു. ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാന്‍ റിയല്‍ ലൈഫിലും ഇങ്ങനെ തന്നെയായിരുന്നു എന്നായിരുന്നു. ഇതിന് ഒരു മാറ്റം വന്നത് ഞാന്‍ ബിഗ് ബോസില്‍ എത്തിയപ്പോഴായിരുന്നു. പക്ഷേ ബിഗ് ബോസിലെ എന്റെ വ്യക്തിത്വം ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. അതിന് ശേഷം ഒരുപാട് നെഗറ്റീവ്സും പോസിറ്റീവ്സും വന്നിരുന്നു’ ആര്യ പ്രൊമോ വീഡിയോയില്‍ പറഞ്ഞു.
ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി – കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ബഡായി ബംഗ്ലാവിലൂടെ പേര് നേടിയത് കാരണം പിന്നീട് ആര്യ ബഡായി എന്നാണ് ആര്യ ബാബു അറിയപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ആളുകള്‍ പെട്ടന്ന് തിരിച്ചറിയാന്‍ വേണ്ടി ആര്യ ബഡായി എന്ന് തന്നെയാണ് ഡിസ്പ്ലെ നെയിമും കൊടുത്തിരിയ്ക്കുന്നത്.