പുതിയ യൂട്യൂബ് ചാനലുമായി ബിഗ്ബോസ് താരം ആര്യ

For full experience, Download our mobile application:
Get it on Google Play

കൊച്ചി :   പുതിയ യൂട്യൂബ് ചാനലുമായി പ്രിയ താരം ആര്യ.  ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.    ബി​ഗ് ബോസ് പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ആര്യ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ.   ബിഗ് ബോസ് സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും വ്യക്തിപരമായ മറ്റു വിശേഷങ്ങളുമൊക്കെ ആര്യ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഒരു പ്രൊമോ വീഡിയോയും ആര്യ പുറത്തിറക്കിട്ടുണ്ട്.   ബഡായി ബംഗ്ലാവിലൂടെയാണ് എന്നെ എല്ലാവര്‍ക്കും പരിചയം.  കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത ഞാന്‍ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായി.    അത് പ്രേക്ഷകര്‍ ഏറ്റെടുത്തു.    പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിരുന്നു ബഡായി ബംഗ്ലാവില്‍.   അത് ഒരു സ്‍ക്രിപ്റ്റഡ് ക്യാരക്ടര്‍ ആയിരുന്നു.   ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാന്‍ റിയല്‍ ലൈഫിലും ഇങ്ങനെ തന്നെയായിരുന്നു എന്നായിരുന്നു.    ഇതിന് ഒരു മാറ്റം വന്നത് ഞാന്‍ ബിഗ് ബോസില്‍ എത്തിയപ്പോഴായിരുന്നു.   പക്ഷേ ബിഗ് ബോസിലെ എന്റെ വ്യക്തിത്വം ആര്‍ക്കും ഇഷ്ടപ്പെട്ടില്ല.   അതിന് ശേഷം ഒരുപാട് നെഗറ്റീവ്സും പോസിറ്റീവ്സും വന്നിരുന്നു’ ആര്യ പ്രൊമോ വീഡിയോയില്‍ പറഞ്ഞു.

ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി – കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്.     ബഡായി ബംഗ്ലാവിലൂടെ പേര് നേടിയത് കാരണം പിന്നീട് ആര്യ ബഡായി എന്നാണ് ആര്യ ബാബു അറിയപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ആളുകള്‍ പെട്ടന്ന് തിരിച്ചറിയാന്‍ വേണ്ടി ആര്യ ബഡായി എന്ന് തന്നെയാണ് ഡിസ്‌പ്ലെ നെയിമും കൊടുത്തിരിയ്ക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...