കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട കാര്യം വീട്ടില്‍ പറയുമെന്ന് ഭയം ; 13കാരി സ്വന്തം സഹോദരിയെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

വൈശാലി: കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട കാര്യം വീട്ടില്‍ പറയുമെന്ന് ഭയപ്പെട്ട 13 കാരി, തന്റെ 9 വയസുകാരി സഹോദരിയെ കൊലപ്പെടുത്തി. ബിഹാറിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. കാമുകന്റെയും അയാളുടെ ഒരു ബന്ധുവിന്റെയും സഹായത്തോടെയായിരുന്നു 13 കാരി കൊല നടത്തിയത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മൃതദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകള്‍ മുറിച്ച് മാറ്റുകയും ചെയ്ത മൃതദേഹം വീടിനു സമീപമുള്ള പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ കൊല നടത്തിയ പെണ്‍കുട്ടിയെയും സഹായിച്ച കാമുകനെയും ബന്ധുവായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല നടത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജുവനൈല്‍ ഹോമിലേക്കാന് മാറ്റിയിരിക്കുന്നത്. 18 വയസ് പൂര്‍ത്തിയായ കാമുകനും ബന്ധുവായ സ്ത്രീയും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. വൈശാലി ജില്ലയിലെ ഹര്‍പ്രസാദ് ഗ്രാമത്തില്‍ മെയ് 15ന് ആണ് കൊല നടക്കുന്നത്. സഹോദരിമാരുടെ രക്ഷിതാക്കള്‍ സമീപത്തെ ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു ഇത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം മാതാപിതാക്കള്‍ വീട്ടില്‍ തിരികെ എത്തുമ്പോള്‍ ഇളയ പെണ്‍കുട്ടിയെ കാണാനിലായിരുന്നു തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഇതിനു പിറകെ ഇവരുടെ വീടിനു സമീപത്തുനിന്ന് മേയ് 19ന് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൂത്ത സഹോദരിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. ‘അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ത്തന്നെ പെണ്‍കുട്ടിയും കാമുകനും കൊലപാതക വിവരം പോലീസിനോട് തുറന്നു പറയുകയാണ് ഉണ്ടായത്. മോശം സാഹചര്യത്തില്‍ ഇരുവരെയും കണ്ടതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ഇവരുടെ മൊഴി.

ഇക്കാര്യം പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുമോയെന്ന ഭയമാണ് കൊലക്ക് കാരണമെന്നും മൊഴിയില്‍ ഉണ്ട്.’ – വൈശാലി ജില്ലാ പോലീസ് സൂപ്രണ്ട് രവിരഞ്ജന്‍ കുമാര്‍ പറഞ്ഞു. ‘മൂര്‍ച്ചയില്ലാത്ത വസ്തു ഉപയോഗിച്ചാണ് മൂത്ത സഹോദരിയും കാമുകനും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നത്. പിന്നീട് കുട്ടിയുടെ മൃതദേഹം മൂന്നു ദിവസം ഒരു പെട്ടിയിലാക്കി വീട്ടില്‍ത്തന്നെ സൂക്ഷിച്ചിരുന്നു. മൂന്നു ദിവസത്തിനു ശേഷം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ കാമുകന്റെ സഹായത്തോടെ മൃതദേഹം സമീപത്തെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. അതിനു മുന്‍പായി ആളെ തിരിച്ചറിയാതിരിക്കാന്‍ ആസിഡ് ഉപയോഗിച്ച് മുഖം വികൃതമാക്കുകയും വിരലുകള്‍ അറുത്തുമാറ്റുകയും ചെയ്തുവെന്ന് – എസ്പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...