പാറ്റ്ന: ബീഹാര്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തായതിന് പിറകെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. ടൈംസ് നൗവിന്റെ പ്രവചനം പ്രകാരം എന്‍ഡിഎ 116 സീറ്റുകള്‍ നേടും. 120 സീറ്റുകള്‍ നേടി മഹാസഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നും ടൈംസ് നൗ- സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു. എബിപിയുടെ സര്‍വേ പ്രകാരം എന്‍ഡിഎയില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവും. അവര്‍ക്ക് 66 മുതല്‍ 74 സീറ്റ് ലഭിക്കും.
ടൈംസ് നൗ ചാനലും സീ വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേ
എന്‍ഡിഎ – 116
മഹാസഖ്യം – 120
എല്‍ജെപി – 01
എന്‍ഡിഎക്ക് 104 മുതല്‍ 128 സീറ്റ് വരെ ലഭിക്കാം. മഹാസഖ്യത്തിന് 108 മുതല്‍ 131 വരെ ലഭിക്കാം. എല്‍ജെപിക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ ലഭിക്കാം. സീ ഫോര്‍ സര്‍വേയില്‍ മഹാസഖ്യം മുന്നില്‍. ബിജെപി – ജെഡിയു സഖ്യം 116 സീറ്റും മഹാസഖ്യം 120 സീറ്റും നേടുമെന്നാണ് പ്രവചനം. 122 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
എന്‍ ഡി എ – 91
മഹാസഖ്യം – 118
എല്‍ ജെ പി – 5
മറ്റുള്ളവര്‍ – 3