Monday, May 5, 2025 3:28 pm

ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി ; 78 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ബൂത്തില്‍

For full experience, Download our mobile application:
Get it on Google Play

പട്‌ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ടത്തില്‍ 15 ജില്ലകളിലെ 78 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് . സീമാഞ്ചല്‍ മേഖലയിലെ തെരഞ്ഞെടുപ്പ് എല്ലാ മുന്നണികള്‍ക്കും നിര്‍ണായകമാണ്. മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
1204 സ്ഥാനാര്‍ഥികളാണ് അവസാനഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ മകള്‍ സുഹാസിനി യാദവ്, നിതീഷ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.

വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമഡി, മധുബനി തുടങ്ങിയ ജില്ലകളില്‍ കടുത്ത മത്സരമാണ്. മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി.ക്കും ഇടതുപാര്‍ട്ടികള്‍ക്കും പ്രധാനമാണ് മൂന്നാംഘട്ടം. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വാല്‍മികി നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ജെഡിയു എംപി ബൈദ്യനാഥ് മഹതൊയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകന്‍ സുനില്‍ കുമാറിനെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ജെഡിയു. മാധ്യമപ്രവര്‍ത്തകനായിരുന്ന പര്‍വേഷ് കുമാര്‍ മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താപനില ഉയരാൻ സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ മഞ്ഞ അലേർട്ട്...

നെല്ലിപ്പാറ നെട്ടോമ്പി റസിഡന്റ്സ് അസോസിയേഷൻ ലഹരി മുക്ത ക്ലാസ് സംഘടിപ്പിച്ചു

0
കണ്ണൂര്‍ : കണ്ണൂർ, അലക്കോട് നാടിനെ സമ്പൂർണ മയക്കുമരുന്ന്...

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഷോർട്ട് സർക്യൂട്ട് ; വീണ്ടും പുക ഉയർന്നു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാം...

പൈപ്പ് പൊട്ടല്‍ സ്ഥിരം ; അപകടക്കെണിയായി കളർകോട്-വാടയ്ക്കൽ റോഡ്‌

0
പുന്നപ്ര : കളർകോട്-വാടയ്ക്കൽ റോഡിലാണ് പതിവായി പൈപ്പുപൊട്ടുന്നതുമൂലം അപകടക്കെണി...