ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി ; 78 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ബൂത്തില്‍

For full experience, Download our mobile application:
Get it on Google Play

പട്‌ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ടത്തില്‍ 15 ജില്ലകളിലെ 78 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് . സീമാഞ്ചല്‍ മേഖലയിലെ തെരഞ്ഞെടുപ്പ് എല്ലാ മുന്നണികള്‍ക്കും നിര്‍ണായകമാണ്. മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
1204 സ്ഥാനാര്‍ഥികളാണ് അവസാനഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ മകള്‍ സുഹാസിനി യാദവ്, നിതീഷ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.

വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമഡി, മധുബനി തുടങ്ങിയ ജില്ലകളില്‍ കടുത്ത മത്സരമാണ്. മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി.ക്കും ഇടതുപാര്‍ട്ടികള്‍ക്കും പ്രധാനമാണ് മൂന്നാംഘട്ടം. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വാല്‍മികി നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ജെഡിയു എംപി ബൈദ്യനാഥ് മഹതൊയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകന്‍ സുനില്‍ കുമാറിനെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ജെഡിയു. മാധ്യമപ്രവര്‍ത്തകനായിരുന്ന പര്‍വേഷ് കുമാര്‍ മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...