വിവാഹവേദിയില്‍ കത്തികളുമായി അതിഥികളുടെ നൃത്തം ; ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: വിവാഹവേദിയില്‍ കത്തികളുമായി നൃത്തം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ സുപോള്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലാലന്‍ മുഖിയ എന്ന യുവാവാണ് മരിച്ചത്. ഒന്നിലധികം തവണ കുത്തേറ്റ ലാലന്‍ രക്തം വാര്‍ന്നാണ് മരിച്ചത്.ജില്ലയിലെ സദർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗോരിയരി തോല ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ വച്ച് വരന്‍റെ ഭാഗത്തു നിന്നുള്ള അതിഥികള്‍ കയ്യില്‍ കത്തിയും പിടിച്ച് നൃത്തം ചെയ്തത് വധുവിന്‍റെ ഭാഗത്തുനിന്നുള്ളവര്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ലാലനെ മരിക്കുന്നതു വരെ കത്തി കൊണ്ട് കുത്തിയെന്ന് സുപോള്‍ പോലീസ് പറഞ്ഞു. മുഖിയയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ലാലന്‍റെ പിതാവ് മുനേശ്വർ മുഖിയ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...