കൊറോണ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് പീരുമേട് എം.എല്‍.എ ബിജിമോള്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട്​: താന്‍ വീട്ടുനിരീക്ഷണത്തിലാണെന്ന  വാര്‍ത്തകള്‍ നിഷേധിച്ച്‌​ പീരുമേട്​ എം.എല്‍.എ  ഇ.എസ്​ ബിജിമോള്‍. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്​ടിക്കുകയാണ്​. നിലവിലെ സാഹചര്യത്തില്‍ ഞാന്‍ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. താനിപ്പോള്‍ നീരിക്ഷണത്തിലോ ക്വാറ​ന്‍റീനിലോ അല്ലെന്നും ബിജിമോള്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്. ഒട്ടുമിക്ക ടി.വി ചാനലുകളും ഓണ്‍ ലൈന്‍ മീഡിയകളും വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ ബിജിമോളെ വിളിച്ചിരുന്നു.

അതേസമയം ഏലപ്പാറയിലെ ഒരു യോഗത്തില്‍ പ​ങ്കെടുത്തതിനാല്‍ ബിജിമോള്‍​ എം.എല്‍.എ നിരീക്ഷണത്തില്‍ പോയിരിക്കുകയാണെന്ന്​​ മന്ത്രി എം.എം. മണിയാണ്​ നേരത്തെ അറിയിച്ചത്​. ഇടുക്കി ജില്ലയില്‍ മൂന്നുപേര്‍ക്ക്​ കൂടി രോഗബാധ സ്​ഥിരീകരിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, ജില്ല ആശുപത്രിയിലെ നഴ്​സ്​, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ്​ പുതുതായി രോഗബാധ സ്​ഥിരീകരിച്ചത്​. ഇക്കാര്യം പറയുമ്പോഴായിരുന്നു ബിജിമോള്‍ എം.എല്‍.എയുടെ കാര്യം മന്ത്രി പരാമര്‍ശിച്ചത്.

ബിജിമോള്‍ എം.എല്‍.എയുടെ ലൈവ് കാണാം

https://www.facebook.com/watch/bijimolmla/

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...