ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയില്‍ അമൃതം വീട്ടിൽ ശശിയുടെ മകന്‍ ആരോമല്‍ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയില്‍ പുത്തൻ തറയില്‍ വിഷ്ണു വിജയന്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ പേരിശ്ശേരി – ഓട്ടാഫീസ് റോഡിൽ ആലാ നെടുവരംകോട് എസ്.എൻ കോളേജ് ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ സൂചന ബോർഡിൽ തട്ടിയ ശേഷം മതിലില്‍ ഇടിക്കുകയായിരുന്നു. ചെങ്ങന്നൂരിലെ ദേവീ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ആയിരുന്നു മരിച്ച ആരോമല്‍. സംസ്കാരം പിന്നീട്. ആരോമലിന്റെ മാതാവ് മണി. സഹോദരങ്ങള്‍ : അഖില്‍, അമല്‍, അമൃത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...