റാന്നി: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു. കുമളി ഡിപ്പോയിലെ ഡ്രൈവര്‍ റാന്നി മോതിരവയല്‍ മണ്ണുംങ്കല്‍ തടത്തില്‍ പരേതനായ എം.ആര്‍.ദാസിന്റെയും സുമയുടെയും മകന്‍ സുമേഷ് എം.ദാസ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മോതിരവയല്‍ – കല്യാണിമുക്ക് റോഡില്‍ അക്കാളുപടിക്കല്‍ വെച്ചായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. പിന്നിലിരുന്ന ഭാര്യ അമ്പിളിക്കും പരിക്കേറ്റു. സുമേഷ് വീട്ടിലേയ്ക്ക് പോകുകയായിരുന്നു. റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സുമേഷിന്റെ മരണം.
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു
RECENT NEWS
Advertisment