പുന്നവേലിയില്‍ ചായക്കടയില്‍ സ്‌ഫോടനം : ആറുപേര്‍ക്ക് പരുക്കേറ്റു – ഒരാളുടെ കൈപ്പത്തി അറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി – ആനിക്കാട് ചായക്കടയില്‍ സ്‌ഫോടനം. ആറുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറപൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം. രാവിലെ 9 മണിയോടെയായിരുന്നു സ്‌ഫോടനം. പലഹാര അലമാരകള്‍ അടക്കം പൊട്ടിത്തെറിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആനിക്കാട് പഞ്ചായത്തില്‍ പുന്നവേലിയിയിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് രാവിലെ 9മണിക്കായിരുന്നു സംഭവം.

കീണറുപണിക്കു പോകുന്ന ബിന്നിയെന്ന ആളിന്റെ കൈപ്പത്തിയാണ് സ്‌ഫോടനത്തില്‍ അറ്റുപോയത്. മറ്റ് ആറു പേര്‍ക്കും ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. വളരെ ദൂരത്തേയ്ക്ക് സ്‌ഫോടനശബ്ദം കേട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ചായക്കടയുടെ അലമാരയുടെ ചില്ലുകള്‍ പൊട്ടിത്തെറിച്ചാണ്  ആളുകള്‍ക്ക് പരിക്കു പറ്റിയത് . അപകടത്തില്‍ പരിക്ക് പറ്റിയവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കീഴ്വായ്പ്പൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...