കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യാൻ തീരുമാനിച്ചതായും ഇതിനായി 33.92 കോടി രൂപ അനുവദിച്ചതായും ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. പെൻഷൻകാർക്ക് ഓണം അലവൻസും സ്ഥിരം ജീവനക്കാർക്ക് സാലറി അഡ്വാൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ സാലറി അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അർഹതയുള്ള ജീവനക്കാർക്ക് ബോണസും ലഭിക്കുന്നതാണ്. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും.

സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാൻ 21.5 കോടി രൂപ കെ.എസ്.ആർ.ടി.സി.ക്ക് മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുന്നത്. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി മന്ത്രിസഭ കെ.എസ്.ആർ.ടി.സി.ക്ക് അനുവദിച്ചു. കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻകാർക്കുള്ള ഓണം അലവൻസ് 2019-ന് ശേഷം ആദ്യമായാണ് നൽകുന്നത്. ഓണം സാലറി അഡ്വാൻസ് 2023-ന് ശേഷം നൽകിയിരുന്നില്ല. പെൻഷൻകാരുടെ ദീർഘനാളത്തെ ആവശ്യമായ പെൻഷൻ പരിഷ്‌കരണത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, ഓണക്കാലത്ത് അനുവദിച്ച ഈ തുക അവർക്ക് വലിയൊരു ആശ്വാസമാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. കഴിഞ്ഞ ചില മാസങ്ങളിൽ നേരിട്ട ചെറിയ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട് കോർപ്പറേഷൻ കൂടുതൽ ജനകീയമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ജീവനക്കാരുടെ ഓണം ഉഷാറാക്കാനുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഓണക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബങ്ങൾക്ക് വലിയ സന്തോഷം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...