ചരക്ക് ലോറിയിൽ ബൈക്കിടിച്ച് ആലപ്പുഴ സ്വ​ദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലയിൽ വീട്ടിൽ ബെന്നിയുടെ മകൻ 21 വയസുള്ള സെബാൻ ബെന്നി ആണ് മരിച്ചത്. സഹയാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലിക്കാട്ടിൽ വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെ പെരിഞ്ഞനം പഞ്ചായത്തിന് മുന്നിൽ ദേശീയ പാതയിലായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന സെബാൻ സഞ്ചരിച്ചിരുന്ന ബൈക്ക് പെരിഞ്ഞനം പഞ്ചായത്ത് വളവിൽ വെച്ച് എതിരെ വന്ന ചരക്കു ലോറിയുടെ ചക്രത്തിലിടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് റോഡിൽ കിടക്കുകയായിരുന്ന ഇരുവരെയും ആക്ട്സ് പ്രവർത്തകർ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഷൈബിൻ്റെ മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...