റാന്നി : വടശേരിക്കര ചമ്പോണിന് സമീപം ബസിനു പിന്നില്‍ ഇരുചക്ര വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പേഴുംപാറ സ്വദേശി തോമസ് എബ്രഹാം (43)നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്പോണ്‍ വളവിലെ ഹംമ്പ് കയറിയിറങ്ങാനായി സ്വകാര്യ ബസ് വേഗത കുറച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പെരുനാട്ടിലും പിന്നീട് റാന്നി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും മുഖത്തിനേറ്റ പരുക്കുമൂലം യുവാവിനെ കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.
ബസിനു പിന്നില്‍ ഇരുചക്ര വാഹനമിടിച്ച് വടശേരിക്കര സ്വദേശി യുവാവിന് ഗുരുതര പരിക്ക്
RECENT NEWS
Advertisment