തിരുവനന്തപുരം : വര്‍ക്കല ഹെലിപ്പാഡിനു സമീപം മംഗ്ലാവ് മുക്കില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇടവ സ്വദേശി വെണ്‍കുളം കുരുവിള ഉഷസ്സില്‍ അനന്തപത്മനാഭന്‍ (21), കാപ്പില്‍ കണ്ണമൂട് അമ്മു ഭവനില്‍ ബൈജു (52) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അമിത വേഗത്തില്‍ സഞ്ചരിച്ച അനന്തപത്മനാഭന്റെ ബൈക്ക് എതിര്‍ദിശയില്‍ വന്ന ബൈജുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡയറി ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ക്ലര്‍ക്ക് ആണ് ബൈജു.
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരണo
RECENT NEWS
Advertisment