പാലക്കാട് : ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ബൈക്കും യാത്രികനും ഒലിച്ചുപോയി. പാലക്കാട് പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടം നടന്നത്. പാലത്തിലൂടെ ബൈക്കില്‍ പോകവേയാണ് മുനിയപ്പൻ (34) ഒഴുക്കില്‍പ്പെട്ടത്. അഗ്നിശമന സേനാംഗങ്ങളെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ നിലംപതി പാലം താൽകാലികമായി അടച്ചിട്ടു.
ഡാം തുറന്നു വിട്ടു ; വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ബൈക്കും യാത്രികനും ഒലിച്ചുപോയി
RECENT NEWS
Advertisment