മീററ്റിൽ മദ്റസ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

​മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 45കാരനായ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിലാണ് അധ്യാപകനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബിഹാർ സ്വദേശിയായ ഇരയുടെ പരാതിയിൽ, ഇയാൾ പലതവണ ബലാത്സംഗം ചെയ്തതായും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു. മൂന്ന് തവണയാണ് ​ഗർഭഛിദ്രത്തിന് വിധേയമാക്കിയത്. കുറ്റകൃത്യത്തിന് പ്രതിയുടെ ഭാര്യ പ്രോത്സാഹിപ്പിക്കുകയും പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപിച്ചു. മൂന്ന് വർഷം മുമ്പാണ് യുവതി മദ്രസയിൽ എത്തിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി മീററ്റ് പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഭാര്യക്കെതിരെ കേസെടുത്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...