ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു ; അപകടം കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. യുവാവ് ഓടിച്ചിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. രണ്ട് ദിവസം മുമ്പ് തൃശൂരിലും സമാനമായ അപകടത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. പാവറട്ടി പൂവ്വത്തൂര്‍ – പറപ്പൂര്‍ റൂട്ടിലുണ്ടായ വാഹനാപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രികനായ 19 വയസുകാരന്‍ മരിച്ചത്. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്‌കൂട്ടര്‍ റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ബസുമായുണ്ടായ കൂട്ടിയിടിയുടെ ആഘാതത്തിൽ സ്‌കൂട്ടര്‍ പൂര്‍ണമായും തകരുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു....

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....