ഫറോക്ക് : കോഴിക്കോട് മീഞ്ചന്ത – രാമനാട്ടുകര പാതയിൽ അരീക്കാട് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര മുക്കണ്ണൻ ഹൗസിൽ അലി അക്ബറിന്റെ മകൻ അബി ഷർനാദ് (24) ആണ് മരിച്ചത്. പരിക്കേറ്റ സഹയാത്രികനായ കൊച്ചി സ്വദേശി അബ്ദുൽ അസീസിനെ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഫറോക്ക് ചുങ്കം റെഡ് ക്രസന്റ് ഹോസ്പിറ്റൽ നഴ്സിങ് സ്കൂൾ മൂന്നാം വർഷ വിദ്യാർഥികളാണ്. വ്യാഴം പകൽ 12.45ന് നല്ലളം പോലീസ് സ്റ്റേഷന് സമീപം മുജാഹിദ് മസ്ജിദിന് മുൻവശമാണ് അപകടം. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രായോഗികതാ പരിശീന ക്ലാസ് കഴിഞ്ഞ് ബൈക്കിൽ ഫറോക്ക് ചുങ്കത്തെ പഠന സ്ഥലത്തേക്ക് മടങ്ങവെയായിരുന്നു അപകടം. അബി ഷർനാദ് ഓടിച്ച ബുള്ളറ്റിൽ ഒരേ ദിശയിൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിടിച്ച് അടിയിൽപ്പെടുകയായിരുന്നു. ഉടൻ കോഴിക്കേട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഉമ്മ: ബിജൂനി മാലങ്ങാടൻ. സഹോദരങ്ങൾ: ഇഹാബ്, ഹാദി ഹസൻ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1