വോട്ടർ പട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിഷേധിച്ച് ബിഹാറിൽ നാളെ ഇൻഡ്യാ സഖ്യത്തിന്‍റെ ഹര്‍ത്താൽ

For full experience, Download our mobile application:
Get it on Google Play

പട്ന: വോട്ടർപട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിഷേധിച്ച് ബിഹാറിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് ഇൻഡ്യ സഖ്യം. നാളെ പട്നയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും പങ്കെടുക്കും. ദലിതർ, പിന്നോക്കക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണിതെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ആരോപണം. വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജികൾ സുപ്രിംകോടതി വ്യാഴാഴ്ചയാണ് പരിഗണിക്കാൻ പോകുന്നത്. പരിഷ്കരണത്തിനെതിരെ കോൺഗ്രസും സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ബിഹാറിലെ രണ്ടുകോടി വോട്ടുകൾ ഇല്ലാതാക്കാനാണ് ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.

വോട്ടർ പട്ടികയിൽ തുടരണമെങ്കില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജികളിലെ ആവശ്യം. ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, യോഗേന്ദ്ര യാദവ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്‌കരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാല്‍ സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാര്‍ശ്വവത്കൃതരെയും പട്ടികയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം അവസാനമാണ് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയം ; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം

0
കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ....

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...