സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ട കൊച്ചി-ഫുജൈറ വിമാനം വൈകി. സര്‍വീസ് വൈകുന്നതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ യാത്ര റദ്ദാക്കി മടങ്ങി. 50ഓളം പേരാണ് വിമാനത്താവളത്തില്‍ നിന്നും മടങ്ങിയത്. 189 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനമാണ് ഇത്. എന്നാല്‍ 50 പേര്‍ മാത്രമേ വിമാനത്താവളത്തില്‍ എത്തിയിരുന്നുള്ളു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഇപ്പോഴും വ്യക്തമല്ല. നേരത്തെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കമ്പനിയായ സിയാല്‍ വിമാന സര്‍വീസ് സംബന്ധിച്ച് ഒരു അറിയിപ്പ് നല്‍കിയിരുന്നു.

സ്പൈസ് ജെറ്റ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ മുന്‍കൂട്ടി സര്‍വീസ് ലഭ്യമാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം എയര്‍പോട്ടില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അറിയിപ്പ്. തുടര്‍ച്ചയായി സര്‍വീസ് മുടങ്ങിയതോടെ സ്പൈസ് ജെറ്റിന് സിയാല്‍ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്നാണ് സിയാലിന്റെ മുന്നറിയിപ്പ്. യാത്രക്കാരുടെ പ്രതിഷേധം വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും സിയാല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

നേപ്പാളിലെ പ്രളയം ; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം

0
കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ....

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...