കല്ലേലിയില്‍ റോഡ് കട്ടിംഗില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി റോഡില്‍ വനം വകുപ്പ് ചെക്ക്‌ പോസ്റ്റ്‌ മുതല്‍ കല്ലേലി പാലം വരെയുള്ള ഭാഗങ്ങളിലെ റോഡില്‍ ഇരുവശവും മണ്ണ് ഒലിച്ചു പോയി കുഴിയായതിനാല്‍ വാഹനാപകടം തുടര്‍ക്കഥയാകുന്നു. ദിനവും ബൈക്ക് യാത്രികരാണ് അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം കൂടല്‍ രാജഗിരി എസ്റ്റേറ്റ് തൊഴിലാളിയായ രാജന്‍ (54) ആണ് ബൈക്കുമായി കുഴിയിലേക്ക് മറിഞ്ഞു വീണത്‌. വീഴ്ചയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് ഊരി തെറിച്ചു. റോഡിലെ ഇടതു ഭാഗത്തെ കുഴിയില്‍ ആണ് ബൈക്ക് തെന്നി മറിഞ്ഞത്. പരിക്കേറ്റ രാജനെ ആദ്യം കോന്നിയിലെ ആശുപത്രിയിലും തുടര്‍ന്നു പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലേലി ചെക്ക് പോസ്റ്റ്‌ മുതല്‍  അച്ചന്‍കോവില്‍ വരെയുള്ള റോഡ്‌ കടന്നു പോകുന്നത് വന ഭാഗത്ത്‌ കൂടിയായതിനാല്‍ റോഡ്‌ വികസനമോ അറ്റകുറ്റപണികളോ കാലങ്ങളായി നടക്കുന്നില്ല. ആരെങ്കിലും റോഡ്‌ സൈഡിലെ കുഴി അടച്ചാല്‍ പോലും വനം വകുപ്പെത്തി എതിര്‍ക്കുന്ന നടപടി ആണ് ഉണ്ടാകുന്നത്. വനം വകുപ്പ് നേരിട്ടു പോലും റോഡിലെ സൈഡ് കുഴികള്‍ അടയ്ക്കുന്നില്ല. അപകടം നിരവധി ആണ് ഉണ്ടായത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...