കൊച്ചിയിൽ ബൈക്ക് മോഷ്ടിച്ച് സുഹൃത്തിന് ഓടിക്കാൻ കൊടുത്തു, കറങ്ങി നടന്ന് പോലീസിന്റെ വലയിൽ : ഒടുവിൽ മോഷ്ടാവും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നയാളും പിടിയിൽ. നിലവിൽ വെങ്ങോല മാർബിൾ ജംഗ്ഷനിൽ താമസവും വണ്ണപ്പുറം, പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടില്‍ അനീഷ് ഷാജി (18), ഇടുക്കി, പഴയ വിടുതി, മമ്മൂട്ടിക്കാനം, പെരിങ്ങാട്ടുമാലിൽ വീട്ടില്‍ വിശാൽ (18) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ജൂലൈ ഒന്നിന് പുലർച്ചെ പെരുമ്പാവൂർ സോഫിയ കോളേജ് ഭാഗത്തുനിന്നുമാണ് ബൈക്ക് മോഷണം നടത്തിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. അനീഷ് മോഷ്ടിച്ചെടുത്ത ശേഷം ബൈക്ക് വിശാലിന് ഓടിക്കാൻ നൽകുകയായിരുന്നു. പിടികൂടുമ്പോള്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് തിരുത്തിയ നിലയിലായിരുന്നു. അനീഷിന് പെരുമ്പാവൂർ, എടത്തല പോലീസ് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണത്തിനും, എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷണത്തിനും കേസുകളുണ്ട്.

കഴിഞ്ഞയാഴ്ച രണ്ട് സ്കൂട്ടർ മോഷ്ടിച്ച ചെന്നൈ സ്വദേശി ശരവണനെ പെരുമ്പാവൂർ പോലീസ് പിടികൂടിയിരുന്നു. എ.എസ്.പി അനൂജ് പലവാലിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആര്‍.രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസന്‍, ബിനോയ്, എ.എസ്.ഐ ജയചന്ദ്രൻ, എസ്.സി.പി.ഒ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ സുബൈർ, ജിജുമോൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...