റാന്നി : ബൈക്കുമോഷണവുമായി ബന്ധപ്പെട്ട് കല്ലൂപ്പാറ സ്വദേശിയെ റാന്നി പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങരൂര്‍ മൂശാരിക്കവല കൊട്ടകപറമ്പില്‍ മധുവിന്‍റെ മകന്‍ കെ.എം മനു(25) ആണ് പിടിയിലായത്. തിരുവല്ല ടൗണ്ണിലെ പാര്‍ക്കിംങ് സ്ഥലത്തു സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച് റാന്നി ജണ്ടായിക്കല്‍ എത്തിച്ചപ്പോളാണ് പിടികൂടിയത്. ബൈക്കിന്‍റെ കളര്‍ മാറ്റി ഉപയോഗിച്ചു വരവെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് പിടിയിലാവുകയായിരുന്നു.
രണ്ടാം പ്രതിയായ മല്ലപ്പള്ളി ചെങ്കല്ല് സ്വദേശി ശംഭുവിന്‍റെ പക്കല്‍ നിന്നും മോഷണ മുതലാണെന്നറിഞ്ഞാണ് ഇയാള്‍ ബൈക്ക് ഉപയോഗിച്ചു വന്നത്. തിരുവല്ല പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് നടന്നത്. മൂന്നു വര്‍ഷം മുമ്പ് ജയില്‍ ശിഷ അനുഭവിച്ചിട്ടുള്ളയാളാണിയാള്‍.