തിരുവനന്തപുരം : കുപ്രസിദ്ധ ബൈക്ക് മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി യാസിനെ വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടി. മറ്റൊരു കേസിലുള്‍പ്പെട്ടതിനെ തുടര്‍ന്ന് മ്ലാമലയിലുള്ള ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു യാസിന്‍. സംഭവം ദിവസം രാത്രി വണ്ടിപ്പെരിയാറിലേക്ക് വരുന്നതിനിടെ പശുമല ഗേറ്റിനു സമീപം ബൈക്ക് ഇരിക്കുന്നതു കണ്ടു. ഇത് മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് രക്ഷപെട്ടു.
കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാര്‍ പശുമലയില്‍ നിന്ന് കാണാതായ ബൈക്ക് മോഷ്ടിച്ചതും യാസിനാണ്. ഇക്കഴിഞ്ഞ ഇരുപതിനാണ് പശുമല സ്വദേശി കലേഷ് കുമാറിന്റെ ബൈക്ക് മോഷണം പോയത്. പോലീസെത്തുമ്പോള്‍ യാസീന്റെ സംഘത്തിലെ മറ്റുള്ളവരുമുണ്ടായിരുന്നു. പോലീസ് സംഘത്തെ കണ്ട് മുറിയില്‍ ഉണ്ടായിരുന്ന പത്തു കിലോയോളം കഞ്ചാവ് ഇവര്‍ ക്ലോസറ്റിലിട്ടു. നിരവധി ബൈക്ക് മോഷണക്കേസികളിലും കഞ്ചാവ് കേസിലും പ്രതിയാണ് യാസിന്‍.