തിരുവനന്തപുരം : ബാലരാമപുരത്ത് റോഡിലെ കുഴിയില്‍ തെന്നി ഓട്ടോയ്ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു. മാറനല്ലൂര്‍ ഊരുട്ടമ്പലം കൊല്ലാലംകോട് രാജേശ്വരി ഭവനിൽ ഗംഗാധരന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബാലരാമപുരം കാട്ടാക്കട റോഡില്‍ തേമ്പാ മുട്ടത്ത് വെച്ചായിരുന്നു അപകടം. ഭാര്യ രാജേശ്വരിയെ ബൈക്കിന് പിറകിലിരുത്തി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബൈക്ക് തെന്നി വീണ് ഗംഗാധരനും ഭാര്യയും എതിരെ വന്ന ഓട്ടോറിക്ഷയ്ക്കടിയിൽപ്പെടുകയുമായിരുന്നു.
റോഡിലെ കുഴിയില്‍ തെന്നി ഓട്ടോയ്ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു
RECENT NEWS
Advertisment