ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും ; ഇതിനെതിരെ പോസ്റ്റര്‍ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ 

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന് ബജറ്റിൽ പറഞ്ഞതിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. ഇതിനെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് അദ്ദേഹം പങ്കുവെച്ചത്. വീട് അടച്ചിട്ടിരിക്കുന്നതല്ല. മാർക്കറ്റിൽ പോയിരിക്കുന്നു. സെസ് ഏര്‍പ്പെടുത്തരുത്  എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ.

നിരവധിപേരാണ് ഇത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ ഈ ചിത്രം പങ്കിട്ടത് ആരാണ് ഇത് ചെയ്‌തത്‌ എന്ന അടിക്കുറുപ്പോടെയാണ്‌. സ്വാഭാവികം ഇങ്ങനെ പോയാൽ ശ്വസിക്കുന്ന വായുവിന് വരെ സെസ് വരും. ഇതിലും വലിയൊരു പ്രതിഷേധം സ്വപ്നങ്ങളിൽ‌ മാത്രം. എന്നെല്ലാമാണ് പോസ്റ്ററിനോടുള്ള ആളുകളുടെ പ്രതികരണം.

അതേസമയം ബജറ്റിൽ ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിൽ പ്രതിഷേധം ഉയരുകയാണ്. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് നടത്തുന്ന മാർച്ച് സംഘർഷത്തിൽ കലാശിക്കാനുള്ള സാധ്യതയുമുണ്ട്. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്‍റെ മുറിയിൽ യുഡിഎഫ് യോഗം ചേരും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

0
പന്തളം: തട്ടയിൽ 4371 മല്ലിക കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ  ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ...

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...