പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു. വ്യോമപാത അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കണക്കിലെടുത്ത് ഫെബ്രുവരി 28നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഈ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. സന്ദർശന വിസകളും പെർമിറ്റുകളും സ്വയമേവ നീട്ടിനൽകുന്ന നടപടിയും, കുവൈത്തിന് പുറത്തുള്ളവരുടെ വിസകൾക്ക് അനുവദിച്ചിരുന്ന മൂന്ന് മാസത്തെ അധിക കാലാവധിയുമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ പഴയ വിസ ചട്ടങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ആഗസ്റ്റ് 31നകം കുവൈത്തിൽ നിന്ന് പുറത്തുപോകുന്നവർക്ക് നിലവിലെ പ്രത്യേക ഇളവുകൾ ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ സെപ്റ്റംബർ ഒന്നുമുതൽ മുൻകാല വിസ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നതിനാൽ അവധിക്ക് നിശ്ചയിച്ചിട്ടുള്ള തീയതികൾ പ്രവാസികൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റസിഡൻസ് പെർമിറ്റ് സംബന്ധിച്ച ഔദ്യോഗിക രേഖകളും വിശദാംശങ്ങളും ‘സഹൽ’ ആപ്പിലൂടെ ലഭ്യമാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...