ജനജീവിതവുമായി ബന്ധപ്പെട്ട ബില്ലുകളിൽ അധികകാലം ഒപ്പിടാതിരിക്കാനാവില്ല ; ഗവര്‍ണര്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ജനജീവിതവുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പിടിച്ചുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂനിയമ ഭേദഗതി ബില്ലിലടക്കം ഗവർണർ ഇപ്പോഴും പരിശോധനയിലാണ്. ഒപ്പ് ഇടാൻ തയ്യാറാവുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്. അധികകാലം ഒപ്പിടാതെ ബില്ലുകൾ പിടിച്ചുവെക്കാൻ ഗവര്‍ണര്‍ക്ക് കഴിയില്ല. ബില്ലുകളിൽ ഒപ്പിടേണ്ടി വരും. ബില്ലുകള്‍ പിടിച്ചുവെക്കുന്നത് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്. ബിജെപിയുടെ മനസിൽ ചെറിയ നീരസം പോലും ഉണ്ടാകരുതെന്ന് കോൺഗ്രസും യു ഡി എഫും കരുതുന്നുണ്ട്. അതിന്റെ ഭാഗമായാണ് ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാര്‍ നിലപാട് സ്വീകരിക്കുന്നത്. എല്ലാ ഘട്ടത്തിലും വര്‍ഗീയതയോട് സമരസപ്പെട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ കായികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്ന് സ്ഥലങ്ങളിലായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലകളിൽ സംഘപരിവാര്‍വത്കരണത്തിന് എതിരെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

ഇതിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്. ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചു. നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പോലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...