കൊച്ചി: പ്രതിപക്ഷ നോതാവ് രമോശ് ചെന്നിത്തല ടി.എന്‍. പ്രതാപന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികളാണെന്ന് ബി ജെ പി നേതാവ് എം.ടി രമേശ് . പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട്ടെ ഒരു ബാങ്കില്‍നിന്നു കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് വലിയ തുക പിന്‍വലിച്ചു. ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നു പോപ്പുലര്‍ ഫ്രണ്ട് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ചാണ് പൗരത്വ നിയമത്തിനെതിരേ രാജ്യത്ത് സമരം നടത്തുന്നത്. ഈ തുകയുടെ ഒരു ഭാഗം കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബലിന്റെ അക്കൗണ്ടില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ ഇന്ത്യാവിരുദ്ധ കലാപമാണ്. ഇതു കേരളത്തിലെ മുസ്ലീം സമൂഹം തിരിച്ചറിയണം. രാഷ്ട്രീയ നേട്ടത്തിനായി മുസ്ലിംകളെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തിറക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ മെഗാഫോണുകളായി പിണറായിയും ചെന്നിത്തലയും മാറി എന്നും അദ്ദേഹം പറഞ്ഞു.