Wednesday, July 2, 2025 9:10 pm

അയ്യപ്പന്‍ ഒരു ഫെമിനിസ്റ്റ് ആണ്, അല്ലെങ്കില്‍ സ്ത്രീവിരുദ്ധരെ ഇങ്ങനെ കൈകാര്യം ചെയ്യുമോ? നേമം പോലും കൊടുത്തില്ലെന്ന് ബിന്ദു അമ്മിണി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടതുപക്ഷത്തെ വിജയത്തില്‍ പ്രതികരണവുമായും ശബരിമല ശാസ്താവിനെ വീണ്ടും അധിക്ഷേപിച്ചും ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണി.  ‘അയ്യപ്പന്‍ ഒരു ഫെമിനിസ്റ്റ് ആണ്, അല്ലെങ്കില്‍ സ്ത്രീവിരുദ്ധരെ ഇങ്ങനെ കൈകാര്യം ചെയ്യുമോ? നേമം പോലും കൊടുത്തില്ല’ എന്നാണു ബിന്ദു അമ്മിണി ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്. ബിജെപിയെ പരോക്ഷമായി സ്ത്രീവിരുദ്ധരെന്ന് അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തത്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യു ഡി എഫിനെ വിമര്‍ശിച്ച്‌ ബിന്ദു അമ്മിണി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപി യുടെ വോട്ട് വിഹിതം കൂട്ടിയത് കോണ്‍ഗ്രസ് ആണെന്നായിരുന്നു ആക്ടിവിസ്റ്റിന്റെ ആരോപണം. നേമം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ബിജെപി ക്ക്‌ ഉണ്ടായ മുന്നേറ്റം വിശ്വാസത്തിന്റെ പേരില്‍ ലഭിച്ചതല്ലെന്ന് ബിന്ദു അമ്മിണി കുറിച്ചു.

ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
യുഡിഫ് സ്വയം അവര്‍ക്കുള്ള കുഴി തോണ്ടി സംഘപരിവാറിനെ വളരാന്‍ അനുവദിച്ചിരിക്കുകയാണ്. ബിജെപി യുടെ വോട്ട് വിഹിതം കൂട്ടിയത് ആരാണെന്നത് രാഷ്ട്രീയ നിരീക്ഷകരായ മുഴുവന്‍ ആളുകള്‍ക്കും മനസ്സിലാവുന്നതാണ്.

കേരളം സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുത്തപ്പോള്‍, യുഡിഫ് ന്റെ വോട്ട് മറിക്കല്‍ മാത്രമല്ല സംഘപരിവാറിന് ഗുണകരമായത് യുഡിഫ് മുന്നോട്ട് വെച്ച പിന്തിരിപ്പന്‍ നയങ്ങള്‍ കൂടുയാണ്. വിശ്വാസത്തിന്റെ പേരില്‍ യുഡിഫ് ഇളക്കിവിട്ട വര്‍ഗീയ ദ്രുവീകരണം ബിജെപി യുടെ പെട്ടിയിലാണ് വീണത്. കേരളത്തിലെ ജനങ്ങള്‍ തീരെ ബുദ്ധിയിലാത്തവര്‍ ആണെന്ന് യുഡിഫ് പ്രത്യേകിച്ചു കോണ്‍ഗ്രസ്‌ വിചാരിച്ചു എങ്കില്‍ അവര്‍ക്കു തെറ്റി.

വര്‍ഗീയതയുടെ പരിപ്പ് കേരളത്തിന്റെ അടുപ്പുകളില്‍ വേവില്ല എന്ന്‌ കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് തള്ളി വിടാമെന്നു യുഡിഫ് കരുതേണ്ട. പുരോഗമന കേരളം യുഡിഫ് ന്റെ വിശ്വാസ ബില്ല് (ഡ്രാഫ്റ്റ് ) തള്ളിക്കളഞ്ഞിരിക്കുന്നു. കേരള ജനതയെ കബളിപ്പിക്കാന്‍ ആവില്ല എന്നത് ജനങ്ങള്‍ തന്നെ തെളിയിച്ചിരിക്കുകയാണ്. വിശ്വാസതിന് അല്ല കേരള ജനത പ്രാധാന്യം കല്‍പ്പിക്കുന്നത്, ഭരണഘടനാ മൂല്യങ്ങള്‍ക്കാണ്, ജനാധിപത്യ മൂല്യങ്ങള്‍ക്കാണ്.

വിശ്വാസികളാണ് കേരളത്തിലെ രാഷ്ട്രീയം തീരുമാനിക്കുന്നത് എങ്കില്‍ മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന്‍ വിജയിക്കേണ്ടിയിരുന്നു. ഇത്‌ വ്യക്തമാക്കുന്നത് നേമം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ബിജെപി ക്ക്‌ ഉണ്ടായ മുന്നേറ്റം വിശ്വാസത്തിന്റെ പേരില്‍ ലഭിച്ചതല്ല എന്നതാണ്. വിശ്വാസത്തിന്റെ തുറുപ്പു ചീട്ട് ഇനിയെങ്കിലും യുഡിഫ് കുഴിച്ചു മൂടാന്‍ തയ്യാറാവണം. ജനങ്ങള്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചു വിട്ട് സംഘപരിവാറിനെ സഹായിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌ ഇനി എങ്കിലും കണ്ണ് തുറക്കും എന്ന്‌ വിശ്വസിക്കാം. 20/20 പോലുള്ള സംഘപരിവാര്‍ ബി ടീമിനെയും ജനങ്ങള്‍ നിലം തൊടീച്ചില്ല എന്നത് ആശ്വാസം തരുന്നു. എല്‍ ഡി ഫ് ന്റെ വിജയം ജനാതിപത്യത്തിന്റെ വിജയം ആണ് ജനങ്ങളുടെ വിജയം ആണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.ബിനുവിന്റെ നിര്യാണത്തിൽ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഡി.സി.സി...

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ...

ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

0
മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ...