ബംഗ്ലുരു : ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാനാണ് സാധ്യത. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായിട്ട് ഇന്നേക്ക് 231ദിവസം പിന്നിട്ടു. കഴിഞ്ഞ തവണ കോടതി അഞ്ച് കോടിയിലധികം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയതിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച വിശദീകരണം ബിനീഷിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ നടക്കുക ഇതിനുള്ള ഇഡിയുടെ മറുപടി വാദമാണ്. കൂടാതെ ഇഡി കോടതിയില്‍ ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും എതിര്‍ക്കും. കഴിഞ്ഞ ജൂണ്‍ രണ്ടിന് കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോളും കോടതി അംഗീകരിച്ചിരുന്നില്ല.