തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജീര്‍ണത ബോധ്യപ്പെടുത്തുന്നതാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒളിച്ചോടാന്‍ കഴിയില്ല. അദ്ദേഹം മറുപടി പറയണം. സിപിഎം അനുദിനം പ്രതിക്കൂട്ടില്‍ നില്ക്കുവാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സിപിഎം നിലപാടിനെതിരേയും ചെന്നിത്തല രംഗത്തെത്തി. ഒന്നും മറയ്ക്കാനില്ലെങ്കില്‍ സിപിഎം സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.