ബാംഗ്ലൂര്‍ : ബംഗളൂരു മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബിനീഷിനെ കോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബിനീഷ് കോടതി നടപടികളില്‍ പങ്കെടുത്തത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി
RECENT NEWS
Advertisment