കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയില്‍ ; കേന്ദ്രത്തിന് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയിലെന്ന് കേന്ദ്ര സർക്കാർ. അതൃപ്‍തി സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരളത്തിൽ ഇതുവരെ കുത്തിവെപ്പ് നൽകിയത് രജിസ്റ്റർ ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനത്തിന് മുകളിലാണ്. അതേസമയം വാക്‌സിന്റെ  സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള ആശങ്കയാണ് വാക്സിനേഷനുള്ള തടസമെന്ന് സംസ്ഥാനം മറുപടി നൽകി. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വാക്സിനേഷന്‍ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു.

അതേസമയം ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളിലെത്തി. വാക്സിനേഷന്‍ സംബന്ധിച്ച റിവ്യു മീറ്റിങിലാണ് കേന്ദ്രം അതൃപ്തി അറിയിച്ചത്. രാജ്യത്താകെ 3.81 ലക്ഷം പേരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. 580 പേര്‍ക്ക് ചില പാര്‍ശ്വഫലങ്ങളുണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നത്. പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കും. 3 കോടി പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിനേഷന്‍. കോവാക്സിന്‍, കോവിഷീല്‍ഡ് എന്നീ വാക്സിനുകളാണ് രാജ്യത്ത് ഇപ്പോള്‍ നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...