ബെംഗളുരു : ലഹരിക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഒമ്പത് മണിയോടെ ഇഡി സോണല്‍ ഓഫീസിലെത്തിച്ചാകും ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇ ഡി ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു. ബിനീഷിനെ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുകയാണ് കസ്റ്റഡി കാലയളവിലെ ഇ ഡിയുടെ പ്രധാനലക്ഷ്യം.
ഇതിനായി എന്‍ സി ബിക്ക് ഇ ഡി ഇന്ന് അപേക്ഷ നല്‍കും. കസ്റ്റഡി അനുവദിച്ചാല്‍ പരപ്പന അഗ്രഹാര ജയിലിലെത്തി ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും. അതേസമയം, മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ എന്‍ സി ബിയും കേസെടുക്കും. ഇ ഡി ചോദ്യം ചെയ്യലിന് ശേഷം എന്‍ സി ബി കസ്റ്റഡി അപേക്ഷ നല്‍കും.