കൊച്ചി : ഇപിക്കെതിരെ ബിനോയ് വിശ്വം. ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നു. രാഷ്ട്രീയത്തിൽ ഒരുപാട് കളങ്കിത വ്യക്തിത്വങ്ങൾ ഉണ്ട്. കമ്പോള താത്പര്യങ്ങൾ രാഷ്ട്രീയത്തെ അക്രമിക്കാൻ തുടങ്ങി. ഇടതുപക്ഷം കമ്പോള താത്പര്യത്തിൻ്റെ പക്ഷമല്ല. ഇത്തരം താത്പര്യങ്ങളിൽ ഇടതുപക്ഷക്കാർ പെടരുത്. വലതുപക്ഷം കമ്പോളത്തിൻ്റെ സ്വാഭാവിക പക്ഷമാണ്.കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനം. അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാൻ ആരേക്കാളും ബാധ്യത നേതാക്കൾക്കുണ്ട്. ഇടതുപക്ഷത്തിന് വർഗീയ ശക്തികളുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ വ്യക്തികളുടെ മാത്രം വീഴ്ചയാണ്. അത് ഇടതുപക്ഷത്തിൻ്റെ കുഴപ്പമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇപി ജയരാജൻ കൺവീനർ സ്ഥാനം രാജിവെക്കണമെന്ന് എംഎം ഹസൻ ആവശ്യപ്പെട്ടു. ബിജെപി ബന്ധത്തിൻ്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ ആവശ്യപ്പെട്ടു. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജൻ്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം – ബിജെപി ഡീൽ പുറത്തു വന്നതിൻ്റെ ജാള്യം മറയ്ക്കാനാണെന്ന് ഹസൻ ആരോപിച്ചു