തൊഴില്‍ ഇല്ലായ്മയില്‍ ഇന്ത്യയെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചതാണ് ബി.ജെ.പിയുടെ ഭരണനേട്ടം ; ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

റാന്നി : തൊഴില്‍ ഇല്ലായ്മയില്‍ ഇന്ത്യയെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചതാണ് ബി.ജെ.പിയുടെ ഭരണനേട്ടമെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. റാന്നിയില്‍ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക റിക്രൂട്ടുമെന്റ് പോലും ആര്‍.എസ്.എസ് താത്പര്യം അനുസരിച്ച് അട്ടിമറിക്കുകയാണിവര്‍. പതിനേഴര വയസുള്ളയാളിനെ നാലുവര്‍ഷത്തേക്ക് സൈന്യത്തിലെടുത്ത ശേഷം ഇരുപത്തിരണ്ടു വയസില്‍ വിരമിപ്പിക്കുമ്പോള്‍ അയാളുടെ ഭാവി ജീവിതം ഇരുളടയുന്ന രീതിയിലേക്ക് തള്ളികളയുകയാണ്.

വിദ്യാഭ്യാസം ചെയ്യേണ്ട സമയത്ത് അതില്ലാതാവുകയാണ്. യഥാര്‍ത്ഥത്തില്‍ ഇവരെ ബി.ജെ.പിയിലേക്ക് റിക്രൂട്ട് ചെയ്യുകയാണിവര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ പല ഔദ്യോഗിക കണക്കുകളും കള്ളം പറയുന്നവയാണ്. കോര്‍പ്പറേറ്റുകളെ തടിച്ചു കൊഴുക്കാന്‍ അനുവദിക്കുന്നതിലൂടെ ജനങ്ങളെ പച്ചയ്ക്ക് കൊള്ളയടിക്കുകയാണിവര്‍. ഇവരുടെ ചൂഷണത്തില്‍ വിധേയത്വം പ്രകടിപ്പിക്കുന്ന കേന്ദ്രം വര്‍ഗീയത പടര്‍ത്തുകയാണ്. സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വം പറഞ്ഞ് കബളിപ്പിക്കുകയാണിവര്‍. ബി.ജെ.പിയുടെ യഥാര്‍ത്ഥ ഹിന്ദുത്വം പഴയകാല ഇന്ത്യയുടെ ചാതുര്‍വര്‍ണ്യമാണ്. ഈ പുതിയകാലത്ത് ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ അവര്‍ കണ്ട എളുപ്പ മാര്‍ഗ്ഗം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ രംഗത്ത് കഴിവു തെളിയിച്ച പ്രതിഭകളെ സമ്മേളനം ആദരിച്ചു. ജില്ലാ സെക്രട്ടറി എ.പി ജയന്‍, സംസ്ഥാന കൗണ്‍സിലംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ അസിസ്റ്റന്റ്.സെക്രട്ടറിമാരായ ഡി സജി, മലയാലപ്പുഴ ശശി, ജില്ലാ എക്സിക്യൂട്ടീവംഗം കെ.ജി രതീഷ് കുമാര്‍, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ പത്മിനിയമ്മ, മണ്ഡലം സെക്രട്ടറി കെ സതീശ്, അഡ്വക്കേറ്റ്. മനോജ് ചരളേല്‍, കുറുമ്പുകര രാധാകൃഷ്ണന്‍, ടി.ജെ ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

അനീഷ് ചുങ്കപ്പാറ, ലിസി ദിവാന്‍, ടി.പി അനില്‍കുമാര്‍, ഹാപ്പി പ്ലാച്ചേരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മിനിറ്റ്സ് കമ്മിറ്റിയില്‍ എസ്.എസ് സുരേഷ്, കെ എ തന്‍സീര്‍, ശിവന്‍കുട്ടി അയിരൂര്‍ എന്നിവരും പ്രമേയ കമ്മിറ്റിയില്‍ പ്രകാശ് പി.സാം, ഡി.ശ്രീകല, പി.എസ് സതീശ് കുമാര്‍, ക്രഡന്‍ഷ്യല്‍ സജിമോന്‍ കടയനിക്കാട്, നവാസ് ഖാന്‍, ശ്രീജിത്ത്, വിപിന്‍ പൊന്നപ്പന്‍ എന്നിവരും പ്രവര്‍ത്തിച്ചു. രക്തസാക്ഷി പ്രമേയം സന്തോഷ് കെ.ചാണ്ടിയും അനുശോചന പ്രമേയം എം.വി പ്രസന്നകുമാറും അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....