എമ്പുരാനിലെ ഖേദ പ്രകടനത്തിൽ മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എമ്പുരാനിലെ ഖേദ പ്രകടനത്തിൽ മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരെങ്കിലും കത്രിക എടുത്തപ്പോൾ ക്ഷമ പറഞ്ഞത് ഉചിതമായോ എന്ന് മോഹൻലാൽ ചിന്തിക്കണം. കലാകാരന്മാർക്ക് മാപ്പിരക്കേണ്ട അവസ്ഥ മലയാളം ആദ്യമായിട്ടാണ് കാണുന്നത്. സത്യം ഏത് കത്രികയെക്കാളും വലുതാണെന്നും അദ്ദേഹം പറഞ്ഞു. കത്രിക വെക്കുന്നതിനു മുൻപ് സിനിമ കാണുക എന്നുള്ളത് പ്രേക്ഷകന്‍റെ അവകാശമാണ്. സെൻസറിങ് ഒന്ന് കഴിഞ്ഞതാണ്. വോളണ്ടറി സെൻസറിങ് എന്നാണ് പറയുന്നത്. അത് എന്തുതരം സെൻസറിങ് ആണ്.

കൈപിടിച്ച് പുറകിലേക്ക് തിരിക്കുന്നത് പോലെയാണ്. ചരിത്രവും സത്യവും ഒന്നും കത്രിക കൊണ്ട് ആർക്കും അറുത്തുമാറ്റാൻ കഴിയില്ല. സത്യങ്ങളൊന്നും മാഞ്ഞുപോകാൻ പോകുന്നില്ല. അവരുടെ രാഷ്ട്രീയത്തിന്‍റെ നിറം എല്ലാം ഇന്ത്യയ്ക്ക് അറിയാം. സത്യം ഏത് കത്രികയെക്കാളും വലുതാണ്. മോഹന്‍ലാലിനെപ്പോലൊരു വലിയ നടൻ ഇന്ത്യയും ലോകവുമറിയുന്ന വലിയ നടൻ അങ്ങനെ പറയേണ്ടി വന്നുവെങ്കിൽ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിൻ കീഴിൽ എത്തിപ്പെട്ട അവസ്ഥയുടെ തെളിവാണിത്. ഇത് വളരെ ഖേദകരമായ സ്ഥിതിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...