ദാമ്പത്യത്തിലെ ബലാത്സംഗം ; കൊമ്പ് കോര്‍ത്ത് സ്മൃതി ഇറാനിയും ബിനോയ് വിശ്വവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദാമ്പത്യത്തിലെ ബലാല്‍സംഗത്തെ ചൊല്ലി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി സി.പി.ഐ രാജ്യസഭാ നേതാവ്​ ബിനോയ്​ വിശ്വവുമായി രാജ്യസഭയില്‍ വീണ്ടും ഉടക്കി. ബിനോയ്​ വിശ്വത്തിന്റെ ചോദ്യത്തോട്​ രൂക്ഷമായി പ്രതികരിച്ച സ്മൃതി ഇറാനി ദാമ്ബത്യത്തിലെ ബലാല്‍സംഗം കുറ്റകരമാക്കരുതെന്ന്​ മുമ്പ്​ സഭയില്‍ പ്രഖ്യാപിച്ച നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന്​ വ്യക്​തമാക്കി. തന്നെ കൊണ്ട്​ അത്​ വീണ്ടും പറയിപ്പിക്കാന്‍ ബിനോയ്​ വിശ്വം ചോദിച്ച്‌​ പ്രകോപിപ്പിക്കുകയാണെന്നും സ്മൃതി കുറ്റ​പ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 375 പ്രകാരമുള്ള ബലാല്‍സംഗത്തിന്റെ നിര്‍വചനത്തില്‍ ദാമ്പത്യത്തിലെ ബലാല്‍സംഗം ഉള്‍പ്പെടുത്താത്തത്​ ചോദ്യം ചെയ്തതായിരുന്നു ആദ്യത്തെ പ്രകോപനം.

എന്നാല്‍ അതേ വ്യവസ്ഥ പ്രകാരം 15 വയസില്‍ താ​ഴെയുള്ള പെണ്‍കുട്ടികള്‍ സ്വന്തം ഭാര്യയാണെങ്കില്‍ ബലാല്‍സംഗത്തിന്​ ശിക്ഷാര്‍ഹരല്ലാതെ പോകുന്നത്​ പോക്സോ നിയമത്തിന്റെ ചൈതന്യത്തിന്​ നിരക്കാത്ത വിഷയമാണ്​ ബിനോയ്​ വിശ്വം ബുധനാഴ്ച ഉന്നയിച്ചത്​. ബിനോയ്​ ഉദ്ദേശിച്ചത്​ ദാമ്പത്യത്തിലെ ബലാല്‍സംഗം തന്നെയാണെന്ന്​ മനസിലാക്കിയ സ്മൃതി ഇറാനി ശൈശവ വിവാഹം തടയാന്‍ സമൂഹം സര്‍ക്കാറുമായി ചേര്‍ന്ന്​ യോജിച്ചു നടത്തുന്ന നീക്കങ്ങള്‍ പറയുമ്പോള്‍ ദാമ്പത്യത്തിലെ ബലാല്‍സംഗവുമായി ബന്ധപ്പെട്ട്​ വല്ലതും പുറത്തുകൊണ്ടുവരാന്‍ പ്രകോപിപ്പിക്കുകയാണ്​ അംഗം ചെയ്യുന്നതെന്ന്​ കുറ്റപ്പെടുത്തി. ഇതിന്​ മുമ്പ്​ ഒരിക്കല്‍ ഇതേ സഭയില്‍ തന്റെ നിലപാട്​ ശക്​തമായി പറഞ്ഞതാണെന്നും അതേ നിലപാടില്‍ തന്നെയാണ്​ താന്‍ നില്‍ക്കുന്നതെന്നും പറഞ്ഞാണ്​ സ്മൃതി മറുപടി അവസാനിപ്പിച്ചത്​​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...