പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി തകരാൻ ഉള്ള ഒരു നടപടിയും സിപിഐ ചെയ്യില്ലെന്നും ആർജെഡിയുമായി ഒരു തർക്കത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ല. അധ്യായം അടഞ്ഞു എന്ന് ആര് പറഞ്ഞുവെന്ന് ചോദിച്ച ബിനോയ് വിശ്വം സിപിഐയും സിപിഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ആവർത്തിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ അവകാശവാദം കടുപ്പിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന സിപിഎം – സിപിഐ ഉഭയകക്ഷി ചർച്ച പ്രത്യേക തീരുമാനം ഒന്നുമില്ലാതെ പിരിഞ്ഞു.

ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ എംഎൻ സ്മാരകത്തിലെത്തിയാണ് ബിനോയ് വിശ്വം അടക്കം നേതാക്കളെ കണ്ടത്. ഉപനേതാവ് പദവിയിൽ സിപിഎം സിപിഐ സംസ്ഥാന ഘടകങ്ങൾ ആലോചിച്ച് തീരുമാനത്തിലെത്തുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ദില്ലിയിൽ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...